s

ന്യൂഡൽഹി: പാമോലിൻ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലെ അപ്പീലുകളിൽ വാദം കേൾക്കുന്നത് നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഭക്ഷ്യ സെക്രട്ടറി പി.ജെ.തോമസ് തുടങ്ങിയവർ നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

വാദംകേൾക്കൽ മാറ്റി വയ്‌ക്കണമെന്ന് പി.ജെ.തോമസിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചപ്പോൾ ദശാബ്‌ദമായി പരിഗണനയിലുള്ള കേസാണെന്നും കൂടുതൽ നീട്ടാനാകില്ലെന്നും ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിൽ പ്രതിയായിരുന്ന അന്തരിച്ച മുൻ ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ നൽകിയിരുന്ന അപ്പീൽ സുപ്രീംകോടതി ഒഴിവാക്കി.