
ന്യൂഡൽഹി:എസ്. എസ്.എഫ് ദേശീയ സാഹിത്യോത്സവ് മഡ്‌ഗാവിൽ ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും കൊങ്കിണി എഴുത്തുകാരനുമായ ഉദയ് ലക്ഷിമികാന്ത് മുംമ്പ്റെ മുഖ്യാതിഥിയായി. യുവ എഴുത്തുകാരൻ ജോസ് ലോറെൻസോ, നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, സി പി ഉബൈദുല്ല സഖാഫി കേരള, ശരീഫ് നിസാമി, സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസത്തെ സാഹിത്യോത്സവിൽ 25 സംസ്ഥാനങ്ങളിൽ നിന്നും 5 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 1500 ലധികം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.