
ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപത്തിന്റെ ക്ലെയിമിന് അതതു മാസത്തെ പലിശ കണക്കാക്കാൻ തീരുമാനം. നിലവിൽ 24-ാം തിയതിവരെ തീർപ്പാക്കുന്ന ക്ലെയിമിന് തൊട്ടുമുമ്പുള്ള മാസം വരെയുള്ള പലിശയാണ് നൽകിയിരുന്നത്. ഇത് പരാതിക്ക് ഇടയാക്കിയിരുന്നു. ഡൽഹിയിൽ തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ്.ഒ ട്രസ്റ്റി ബോർഡ് യോഗത്തിലാണ് പുതിയ തീരുമാനം.
ഇതോടെ സെറ്റിൽമെന്റ് തീയതി വരെയുള്ള പലിശ ലഭിക്കും. ഇതിനുള്ള ഭേദഗതിക്കും ട്രസ്റ്റി ബോർഡ് അംഗീകാരം നൽകി. രാജ്യത്തെ ഏതു ബാങ്കിൽ നിന്നും പെൻഷൻ വാങ്ങാൻ കഴിയുന്ന ഇ.പി.എഫ്.ഒയുടെ ഐ.ടി നവീകരണ പദ്ധതി ജനുവരി ഒന്നിന് പ്രവർത്തന ക്ഷമമാക്കും.