 
ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർപ്പിള്ള കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസിൽ ഇ.ടി ക്ലബും ഡിപ്പാർട്ട്‌മെന്റ് ഒഫ് മാനേജ്‌മെന്റും സംയുക്തമായി 'ടാറ്റാ ട്രയംഫ്' എക്‌സ്‌പോയും 'കലവറ' ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. രത്തൻ ടാറ്റയുടെ വ്യവസായിക ജീവിതവും ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്ന എക്‌സിബിഷനും ഡോക്യുമെന്ററിയും ജില്ലാ ഇൻഡസ്ട്രീസ് സെന്റർ ജനറൽ മാനേജർ പി.എ. നജീബും കലവറ ഫുഡ് ഫെസ്റ്റ് ഫുഡ് തൗഫീക്കും ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ എം. അഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ, സെക്രട്ടറി എം.എം. സലിം, ട്രഷറർ എം.എ. അബ്ദുള്ള, പി.കെ. ജബ്ബാർ, എസ്.എച്ച്. അബ്ദുൽ ഷരീഫ്, സി.എം. അഷ്രഫ്, വി.എച്ച്. അബ്ദുൽ നിസാർ, വി.എം. ലഗീഷ്, ബെറ്റ്‌സി മാനുവൽ, സി.എം. ഷിജിത, വി.ബി. ബുഷറ, അജി ഡാനിയൽ എന്നിവർ സംസാരിച്ചു.