dcc
എറണാകുളം ഡി.സി.സി സംഘടിപ്പിച്ച പട്ടേൽ, ഇന്ദിരാഗാന്ധി അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ സർദാർ വല്ലഭായി പട്ടേൽ, ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. ഡി.സി.സി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി. നേതാക്കളായ എം.എ. ചന്ദ്രശേഖരൻ, ലൂഡി ലൂയിസ്, ടോണി ചമ്മിണി, ചാൾസ് ഡയസ്, മിനിമോൾ, അബ്ദുൽ ലത്തീഫ്, ബാബു പുത്തനങ്ങാടി, കെ.വി. ബേബി, സേവ്യർ തായങ്കേരി തുടങ്ങിയവർ നേതൃത്വം നൽകി.