camp
മഹിളാസംഘം തൃക്കാക്കര മണ്ഡലം ക്യാമ്പ് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മോളി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: കേരള മഹിളാസംഘം തൃക്കാക്കര മണ്ഡലം ക്യാമ്പ് യൂത്ത് ഹോസ്റ്റലിൽ വച്ച് നടന്നു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം മോളി വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മിനി ജോസഫ് അദ്ധ്യക്ഷയായി. അഡ്വ.അയ്യൂബ്ഖാൻ പഠനക്ലാസെടുത്തു. മഹിളാസംഘം തൃക്കാക്കര മണ്ഡലം സെക്രട്ടറി ടിനു സൈമൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി താരാ ദിലീപ്, കെ.കെ. സന്തോഷ്ബാബു, കിഷിത ജോർജ്, ബീന കോമളൻ, മിനി അജിത്, ടെസി രതീഷ്, ഓമന എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റായി മിനി ജോസഫിനെയും സെക്രട്ടറിയായി ടിനു സൈമണയും തിരഞ്ഞെടുത്തു.