മൂവാറ്റുപുഴ: മുളവൂർ എം.എസ്.എം. സ്കൂളിൽ സൈബർ ക്രൈം ബോധവത്കരണവും കിഡ്സ് ഫെസ്റ്റും സഘടിപ്പിച്ചു. കിഡ്സ് ഫെസ്റ്റ് കോതമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ സി. പി. ബഷീർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സൈബർ ചതിക്കുഴികളും സോഷ്യൽ മീഡിയ ദുരുപയോഗവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. സ്കൂൾ മാനേജർ എം.എം. യൂസഫ് അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക ഇ.എം. സൽമത്ത്, എം.എസ്.എം ട്രസ്റ്റ് ഭാരവാഹികളായ എം.എം. അലി, എം.എം. കുഞ്ഞുമുഹമ്മദ്, അദ്ധ്യാപകരായ എം.പി. അസീന, സുറുമി ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.