library
ഈസ്റ്ര് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും നവോത്ഥാന സദസും വനിതാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് ഡോ.രമാകുമാരി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഈസ്റ്ര് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷവും നവോത്ഥാന സദസും വനിതസാഹിതി ജില്ലാ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകയുമായ ഡോ. രമാകുമാരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ കെ.കെ. സുമേഷ് അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി അബ്ദുൽ സമദ്, പായിപ്ര ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഇ.എം. ഷാജി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ പി.എ. മൈ‌തീൻ, എൻ.കെ. മണി, സി.എം. ഷുക്കൂർ, മുസ്തഫ, എം.കെ. ലിബിൻ, റസിയ അലിയാർ, ബിന്ദു സതീഷ്, ജോസ് തേവർമഠം എന്നിവർ സംസാരിച്ചു.