അങ്കമാലി: പീച്ചാനിക്കാട് മഹിളാ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ലിറ്റി വീരൻ അദ്ധ്യക്ഷത വഹിച്ചു. ദീർഘകാലം ആശാ വർക്കറായി പ്രവർത്തിച്ച് വിരമിച്ച എൽസി ജോണിയെ കെ.കെ. സുരേഷ് ആദരിച്ചു. സെക്രട്ടറി ഷോബി ജോർജ്, എ.എസ് ഹരിദാസ്, എൽസി ജോണി, സൗമിനി കുമാരൻ എന്നിവർ സംസാരിച്ചു.