angamaly

അങ്കമാലി :ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന ഡിഗ്നിറ്റോ 2024 ന് തിരി തെളിഞ്ഞു. പിന്നണി ഗായകനും സംഗീത സംവിധായകനുമായ രഞ്ജിൻ രാജ് ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര നടൻ കൃഷ്ണശങ്കർ മുഖ്യാതിഥിയായി . കോമ്പസ് ഇന്റർനാഷണൽ എം.ഡി ഷിബു ദേവസി സന്ദേശം നൽകി. ഡിസ്റ്റ് പ്രിൻസിപ്പൽ ഫാ.ജോണി ചാക്കോ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. സംവിധയകൻ വിഷ്ണു വിനയൻ, അഭിനേതാവ് ബഷീദ് ബഷീർ, ഡിഗ്നിറ്റോ കോ-ഓർഡിനേറ്റർ ടോം ജോസ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ നെവിൽ ഷൈൻ, ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.