pension-dharna-kklm
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുത്താട്ടുകുളം ട്രഷറിയ്ക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ നിന്ന്

കൂത്താട്ടുകുളം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം ട്രഷറിയ്ക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പിറവം നിയോജക മണ്ഡലം പ്രസിഡന്റ് ബേബി തോമസ് ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് വി.എൻ. വിശ്വനാഥൻ നായർ അദ്ധ്യക്ഷനായി. കുടിശികയായ ആനുകൂല്യങ്ങൾ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സംഗമം നടത്തിയത്. സംസ്ഥാന കൗൺസിലർ ടി.ജി. കുട്ടപ്പൻ, തിരുമാറാടി മണ്ഡലം പ്രസിഡന്റ് കെ.പി. മാത്തച്ചൻ, ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ, പി.എൻ. സുരേഷ്, വി.പി. സാബു , ജോസി വർഗീസ്, എൻ.കെ.വിജയൻ, ടി.പി. ഗോപിനാഥൻ, കെ.സി. ജോൺസൺ, പി.കെ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.