തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുരാവസ്തു പ്രദർശനം വിദ്യാർത്ഥികൾക്ക് വിസ്മയമായി. പ്രാചീനവസ്തുക്കൾ, ഉപകരണങ്ങൾ, ചരിത്രചിത്രങ്ങൾ, സംസ്കൃതിയുടെ അടയാളങ്ങൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമായി. കുട്ടികളുടെ നൃത്തനൃത്യങ്ങൾ ഉൾപ്പെടുത്തിയ വിശേഷാൽ അസംബ്ലിയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ എന്നിവർ കേരളപ്പിറവി ദിനാശംസ നേർന്നു.