മൂവാറ്റുപുഴ: കർമ്മപന്ഥാവിൽ പ്രശോഭിതമായി ഉദിച്ചുയർന്ന സഭാ താരമായിരുന്നു കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ എന്ന് മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ ഭദ്രാസന അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൂവാറ്റുപുഴയുടെ പിതാവ് എന്ന വിളിയോടെ എല്ലാ അവസരങ്ങളിലും ചേർത്തുനിർത്തുകയും ആത്മീയ വേദികളിൽ ചേർന്നു നടക്കുകയും ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബാവ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെയും മലങ്കര കത്തോലിക്കാ സഭയുടെയും സുഹൃത്തും വഴികാട്ടിയുമായിരുന്നു. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ദേഹവിയോഗത്തിൽ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.