മൂവാറ്റുപുഴ: പായിപ്ര- ചെറുവട്ടൂർ റോഡിലെ പായിപ്ര കവല ഭാഗത്തെ കുഴികളിൽ വീണ് വാഹനാപകടങ്ങൾ തുടർക്കഥഥയാകുന്നു. അപകടക്കുഴിയിൽ ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നത് പതിവായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ട അധികാരികൾ. പരാതികളും നിവേദനങ്ങളും പലതവണ നൽകിയെങ്കിലും മൂവാറ്റുപുഴയിലെ പൊതുമരാമത്ത് അധികൃതരുടെ കണ്ണുതുറക്കാത്തതിനാൽ വാഹനയാത്രക്കാരുടെ ദുർഗതി തുടരുകയാണ്. പായിപ്ര കവല മുതൽ ഇലാഹിയ കോളേജിലേക്ക് തിരിഞ്ഞുപോകുന്നയിടം വരെ റോഡ് കുണ്ടുംകുഴിയുമായി കിടക്കുകയാണ്.
മൂവാറ്റുപുഴ പൊതുമരാമത്ത് അധികാര പരിധിയിലുളള കക്ഷായി മുതൽ പായിപ്ര കവല വരെയുള്ള റോഡിന് 4 കിലോമീറ്റർ ദൂരപരിധിയാണുള്ളത്. ഈ റോഡിന്റെ പല ഭാഗങ്ങളും തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട് . അകലെ നിന്നും വരുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് റോഡിലെ കുഴി കാണുവാൻ കഴിയാത്തതാണ് അപകടത്തിന് കാരണമാകുന്നത്. സ്വകാര്യ ബസുകൾ ഉൾപ്പടെ നൂറുകണക്കിന് ഭാരവാഹനങ്ങളും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും പോകുന്ന പ്രധാനപ്പെട്ട റോഡിന്റെ തുടക്കഭാഗം തന്നെ പൊട്ടിപൊളിഞ്ഞ് അപകടകരമാവിധം ഗർത്തങ്ങൾ ഉണ്ടായിട്ടും അതിന് പരിഹാരം കാണുവാൻ അധികൃർ ശ്രമിക്കാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
എത്രയും വേഗം പായിപ്ര കവലയിലെ റോഡ് നവീകരിച്ച് വാഹനഗതാഗതത്തിനും കാൽനടയാത്രയ്ക്കും സൗകര്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് എ.ഇക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിട്ടുണ്ട്
എം.എ. റിയാസ് ഖാൻ
മെമ്പർ
ബ്ലോക്ക് പഞ്ചായത്ത്
ഏതാനം വർഷങ്ങൾക്കു മുമ്പ് ഈ റോഡിന്റെ മുഴുവൻ ഭാഗവും ബി.എം ബി.സി നിലവാരത്തിൽ ടാർചെയ്തിരുന്നു റോഡ് പണി കഴിഞ്ഞ ഉടൻതന്നെ താങ്ങാവുന്നതിലധികം ഭാരം കയറ്റിയ വമ്പൻ ലോറികൾ എം.സി റോഡിൽ നിന്ന് തിരിഞ്ഞ് പായിപ്ര റോഡിലൂടെ സഞ്ചാരം ആരംഭിച്ചു ഇതോടെ റോഡ് ഞെരിഞ്ഞ് അമരുകയും തുടർന്ന് പൊളിയുകയും ചെയ്തു ഈ സാഹചര്യത്തിൽ റോഡ് നശിക്കാതെ നിലനിൽക്കണമെങ്കിൽ അമിതഭാരം കയറ്റിവരുന്ന ലോറികളുടെ ഭാരം താങ്ങാൻ കഴിയുന്ന തരത്തിൽ നിർമ്മാണം നടത്തണം
റോഡ് നവീകരണം പൂർത്തിയാകുന്നതുവരെ അമിത ഭാരം കയറ്റിവരുന്ന വാഹനങ്ങളെ നിയന്ത്രിക്കാനെങ്കിലും അധികാരികൾ തയ്യാറാകണമെന്ന് നാട്ടുകാർ