crime
അമൽ ഷാജി (26)

മൂവാറ്റുപുഴ: നിരന്തര കുറ്റവാളിയായ മൂവാറ്റുപുഴ ആവോലി, ആനിക്കാട് കടുക്കാഞ്ചിറ മേപ്പുറത്ത് അമൽ ഷാജി (26)യെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കല്ലൂർക്കാട്, രാമപുരം, വാഴക്കുളം പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ദേഹോപദ്രവം, അസഭ്യം പറച്ചിൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. ജൂണിൽ ഏനാനല്ലൂരിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും കല്ലൂർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതോടെയാണ് നടപടി.