cpm
പായിപ്ര - നെല്ലിക്കുഴി റോഡിലുള്ള കുഴികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പായിപ്ര ഈസ്റ്റ് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് എൻജിനിയർക്ക് നിവേദനം നൽകുന്നു

മൂവാറ്റുപുഴ: പായിപ്ര കവലയിൽ പായിപ്ര - നെല്ലിക്കുഴി റോഡിലെ കുഴി അടച്ച് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർക്ക് നിവേദനം നൽകി. കുഴികൾ രൂപപ്പെട്ട പ്രദേശത്ത് കട്ട വിരിക്കുന്നതിന് നടപടി സ്വീകരിക്കാമെന്നും കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കാമെന്നും പൊതുമരാമത്ത് എ.ഇ ഉറപ്പു നൽകുകയും ചെയ്തു. സി.പി.എം പായിപ്ര ഈസ്റ്റ് ലോക്കൽ സെക്രട്ടറി റിയാസ് ഖാൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എൻ. നാസർ, പി.എൻ. നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.