കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയലാർ രാമവർമ്മ അനുസ്മരണം കവി ശിവൻ മുപ്പത്തടം ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം. മഹേഷ്, പി.കെ. ബാബു, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ, അഡ്വ. സുപർണ ജൈസൽ, ജയൻ പുക്കാട്ടുപടി, മഹേഷ് മാളേയ്ക്കപടി എന്നിവർ സംസാരിച്ചു.