 
തിരുമാറാടി: ഒലിയപ്പുറം കുഴിക്കാട്ടുന്നിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫിന് മുന്നിൽ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി. ഹരിതകർമ സേനാംഗങ്ങൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകല ബിനോയ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എം.എ. സുരേഷ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തുകയും നോട്ടീസ് നൽകി 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് അറിയിച്ചു.