പാലക്കുഴ: പാലക്കുഴ ഗ്രാമ പഞ്ചായത്തിലെ കാർഷിക കർമസേനയിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് തൊഴിലാളികളുടെ സേവനം ലഭിക്കുന്നതിനായി ഭൂവുടമകളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷ ഫോം ഒന്നാം തിയതി മുതൽ പാലക്കുഴ കൃഷി ഭവൻ, പാലക്കുഴ ലേലം മാർക്കറ്റ്, സർവീസ് സഹകരണ ബാങ്ക് വളം ഡിപ്പോ പാലക്കുഴ, മാറിക, വടക്കപാലക്കുഴ, മൂങ്ങാം കുന്നു, കോഴിപ്പിള്ളി ബ്രാഞ്ചുകളിൽ നിന്ന് ലഭ്യമാണ്. തൊഴിലാളികളുടെ സേവനം ആവശ്യമുള്ള ഭൂഉടമകൾ അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ചു പാലക്കുഴ കൃഷി ഭവനിൽ ഏൽപ്പിക്കേണ്ടതാണെന്ന് പാലക്കുഴ കാർഷിക കർമസേന പ്രസിഡന്റ്‌ ഷാജു ജേക്കബ് അറിയിച്ചു.