 
കോലഞ്ചേരി: കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ കൃഷിഭവൻ നടപ്പാക്കുന്ന ഫലവൃക്ഷ കൃഷി നടീൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ കൃഷി ഓഫീസർ ഷേർലി സക്കറിയാസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ലീലാമ്മ രാജൻ, ഇന്ദു പി. നായർ, ഷീബ രാജേഷ്, ഡോ. സ്മിനി വർഗീസ്, സിന്ധു കൃഷ്ണകുമാർ, ബേബി വർഗീസ്, ബീന ജോസ്, സജിനി സുനിൽ, സജി പീറ്റർ, ബിന്ദു മനോഹരൻ, അഡ്വ. ബിജു വി. ജോൺ, മാമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു മുണ്ടക്കൽ എന്നിവർ സംസാരിച്ചു.