kalolsavam-logo
കലോത്സവം ലോഗോ

പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ആതിഥേയരായ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ 522 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി. 453 പോയിന്റോടെ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 332 പോയിന്റോടെ മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സംസ്കൃതോത്സവത്തിൽ 170 പോയിന്റോടെ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനവും 145 പോയിന്റോടെ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 124 പോയിന്റോടെ കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ മൂന്നാം സ്ഥാനവും ലഭിച്ചു. അറബികലോത്സവത്തിൽ 165 പോയിന്റോടെ കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂൾ ഒന്നാംസ്ഥാനവും 152 പോയിന്റോടെ സെന്റ് അലോഷ്യസ് ഹൈസ്കൂൾ രണ്ടാംസ്ഥാനവും 112 പോയിന്റോടെ പുതിയകാവ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും നേടി. ഗവൺമെന്റ് സ്കൂൾ വിഭാഗത്തിൽ 302 പോയിന്റോടെ പറവൂർ ഗവ. ബോയസ് ഹയർസെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനവും 181 പോയിന്റോടെ കൈതാരം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 179 പോയിന്റോടെ പറവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.