y
ഉദയംപേരൂർ പഞ്ചായത്ത് ഹരിതകർമ സേനയുടെ വാർഷികാഘോഷം പ്രസിഡൻ്റ് സജിത മുരളി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് ഹരിതകർമസേനയുടെ വാർഷിക ആഘോഷങ്ങൾ പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി പ്രസാദ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. ജയചന്ദ്രൻ, സുധാ നാരായണൻ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, ഹരിതകേരളം ബ്ലോക്ക് കോ ഓർഡിനേറ്റർ കെ.ടി. രത്നാഭായി എന്നിവർ സംസാരിച്ചു. നടക്കാവ് ജംഗ്ഷനിൽ ഫ്ലാഷ്മോബ്, ഹരിത സന്ദേശറാലി, ഹരിത കർമ്മസേനാ തീംസോംഗ്, അംഗങ്ങളുടെ കലാപരിപാടി എന്നിവയും നടത്തി.