 
കൊച്ചി: യൂത്ത് കൗൺസിൽ ഓഫ് കൊച്ചിൻ ട്രസ്റ്റ് പുരസ്ക്കാരം കേരളകൗമുദി പശ്ചിമകൊച്ചി ലേഖകൻ സി.എസ്. ഷിജുവിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ സമ്മാനിച്ചു. പള്ളുരുത്തി ഇ.കെ സ്ക്വയറിൽ നടന്ന ചടങ്ങിൽ ഡയറക്ടർ പി.എസ്. വിപിൻ, സി. ആലീസ് ലുക്കോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, സിനിമാതാരങ്ങളായ നിഷാ സാരംഗ്, സാജൻ പള്ളുരുത്തി, ഗായകൻ പ്രദീപ് പള്ളുരുത്തി, വേണുഗോപാൽ വേമ്പിള്ളി, മാദ്ധ്യമ പ്രവർത്തകൻ വി.പി. ശ്രീലൻ, ബി.ജെ.പി നേതാവ് സി.ജി. രാജഗോപാൽ, ഫാറ്റിമ്മ ആശുപത്രി ഡയറക്ടർ ഫാ. സിജു പാലിയത്തറ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 17 പേരെ ആദരിച്ചു.