പിറവം. സി.പി.ഐ പിറവം നിയോജക മണ്ഡലം പ്രവത്തകയോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. ശിവൻ, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.എൻ. ഗോപി, എം.എം. ജോർജ്, നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, സി.എൻ. സദാമണി, അഡ്വ. ബിമൽ ചന്ദ്രൻ, എ.എസ്. രാജൻ, കെ.പി. ഷാജഹാൻ, അംബിക രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.