mela
കേരള സ്‌കൂൾ കായികമേളയുടെ പ്രചാരണാർത്ഥം സൗത്ത് ചിറ്റൂർ സെന്റ് മേരീസ് യു.പി. സ്‌കൂളിൽ ഒരുക്കിയ 'സെൽഫി വിത്ത് തക്കുടു' പരിപാടി

കൊച്ചി: കേരള സ്‌കൂൾ കായികമേളയുടെ പ്രചാരണത്തിന് സൗത്ത് ചിറ്റൂർ സെന്റ് മേരീസ് യു.പി സ്‌കൂൾ ഒരുക്കിയ പരിപാടി ആവേശമായി. കായികമേളയുടെ ഭാഗ്യചിഹ്നമായ 'തക്കുടു"വിന്റെ മാതൃകയ്ക്കൊപ്പം സ്കൂളിലെ ഓരോ വിദ്യാർത്ഥിയും സെൽഫിയെടുത്തു. കുട്ടികൾ കായികവേഷമണിഞ്ഞ് ദീപശിഖാപ്രയാണവും നടത്തി.

സ്‌കൂൾ മാനേജർ ഫാ. മാർട്ടിൻ അഴിക്കകത്ത്, അസി.മാനേജർ ഫാ. ഷാമിൽ തൈക്കൂട്ടത്തിൽ, പ്രധാനാദ്ധ്യപകൻ ജിബിൻ ജോയ്, സംസ്‌കൃതാദ്ധ്യാപകൻ അഭിലാഷ് ടി. പ്രതാപ് എന്നിവർ നേതൃത്വം നൽകി.