paravur-scb
പറവൂർ സഹകരണ ബാങ്കിൽ സ്നേഹം പദ്ധതിയിലെ പെൻഷൻ വിതരണം ബാങ്ക് പ്രസിഡന്റ് എൻ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ സഹകരണ ബാങ്കിൽ സ്നേഹം പദ്ധതിയിൽ മുതിർന്ന അംഗങ്ങൾക്കുള്ള വാർഷിക പെൻഷൻ വിതരണം തുടങ്ങി. ബാങ്കിൽ അംഗത്വമെടുത്ത് 30 വർഷം കഴിഞ്ഞവരും 75 വയസിന് മുകളിൽ പ്രായമായവരുമായ അംഗങ്ങൾക്ക് പ്രതിവർഷം 1500 രൂപയാണ് പെൻഷനായി നൽകുന്നത്. ബാങ്ക് പ്രസിഡന്റ് എൻ.എസ്. സുനിൽകുമാർ വിതരണം ഉദ്ഘാടനം ചെയ്തു. എസ്. ശ്രീകുമാരി, ഡൈന്യൂസ് തോമസ്, കെ.വി. ജിനൻ, രാജി ജിജീഷ്, ജയദേവാനന്ദൻ, കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു.