
കാക്കനാട് : കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് എറണാകുളം ക്ഷേമനിധി ഓഫീസിൽ പഠന ക്ലാസ് നടത്തി. ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങൾ വിശദീകരിക്കാനും വിവരങ്ങൾ നൽകാനുമാണ് ക്ലാസ് സംഘടിപ്പിച്ചത്. ക്ഷേമനിധി ഡയറക്ടർ ബോർഡ് അഗം വി.വി. ആന്റണി പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. എറണാകുളം മേഖ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ നദീറ പി.എ. നേതൃത്വം നൽകി. കെ.വി. ചന്ദ്രൻ, അജിത് അരവിന്ദ്, എം.ജി. അജയൻ, ഇ.പി. റാഫേൽ, ആർ. ശിശുകുമാർ, എ.പി. ജോൺ, കെ.പി. ജോഷി, അതുൽ ഹരികുമാർ, രോഹിത് എന്നിവർ സംസാരിച്ചു.