പറവൂർ: പൂയപ്പിള്ളി പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ടി.സി. അംബുദാസ് മെമ്മോറിയൽ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് ജലോത്സവത്തിൽ അറുമുഖൻ വള്ളം ഒന്നാംസ്ഥാനവും തലക്കാട്ടമ്മ വള്ളം രണ്ടാംസ്ഥാനവും നേടി. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.ടി. മഹേഷ് അദ്ധ്യക്ഷനായി. ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി സാബു തൃപ്രയാറ്റ്, ധീവരസഭ പറവൂർ താലൂക്ക് പ്രസിഡന്റ് പി.ആർ. സുനിൽ, എൻ.എം. പിയേഴ്സൻ, വിജി ത്യാഗരാൻ, ഷാജി കളത്തിൽ എന്നിവർ സംസാരിച്ചു.