പള്ളുരുത്തി: തീരം സംരക്ഷിക്കാൻ നടത്തുന്ന സമരത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ സർക്കാരിനും മുഖ്യമന്ത്രിക്കും ബാദ്ധ്യതയുണ്ടെന്ന് എഴുത്തുകാരി മീന കന്തസാമി പറഞ്ഞു. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ തോപ്പുംപടിയിൽ നടക്കുന്ന 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈ പ്രദേശത്തെ കടൽകയറ്റത്തിന് മുഖ്യകാരണം കൊച്ചിൻ പോർട്ടിന്റെ കപ്പൽച്ചാൽ ഡ്രഡ്ജിംഗാണെന്ന ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ വാദം നിഷേധിക്കാനാവില്ല. പ്രശ്നപരിഹാരത്തിന് കൊച്ചിൻ പോർട്ട് തയ്യാറാകണം. വി.ടി. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി.
അഡ്വ. തുഷാർ നിർമൽ സാരഥി, അഡ്വ. പി. എ. പൗരൻ, ഡോ. പി.ജി. ഹരി, അഡ്വ. കെ. എസ്. മധുസൂദനൻ, അഡ്വ. പി. ചന്ദ്രശേഖർ, അഡ്വ. പി. ജെ. മാനുവൽ, വി.സി. ജെന്നി, സോണിയ ജോർജ്, സീറ്റാദാസ്, സുജ ഭാരതി തുടങ്ങിയവർ സംസാരിച്ചു.