കൊച്ചി: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആലുവ, പറവൂർ താലൂക്കുകളിൽ താമസിക്കുന്ന വിമുക്ത ഭടന്മാർക്കും ആശ്രിതർക്കുമായി സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 10ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നു വരെ ആലുവയിലെ ജില്ലാ പൊലീസ് കോഓപ്പറേറ്റിവ് സൊസൈറ്റി ഹാളിലാണ് സെമിനാർ. വിവിധ സൈനിക ക്ഷേമ, പുനരധിവാസ, പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംശയ നിവാരണത്തിനും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0484 2422239.