ആലുവ: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് അസോസിയേഷൻ കുടുംബ സംഗമം എക്സിക്യൂട്ടിവ് എൻജിനീയർ ബി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി. കൃഷ്ണൻകുട്ടി നായർ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി പി.വി. ദാസപ്പൻ, വി.ഡി. ജോസ്, എ.എൻ. രാജൻ എന്നിവർ സംസാരിച്ചു. ഡോ. ഉണ്ണിക്കൃഷ്ണവാര്യർ ക്ളാസെടുത്തു. നേത്ര പരിശോധനാ ക്യാമ്പും കലാപരിപാടികളും നടന്നു.