theruvunaya
തെരുവു നായ ആക്രമണത്തിൽ കൊല്ലപ്പെട്ട കിഴകൊമ്പ് വട്ടംകുഴി പുത്തൻപുരയിൽ ജോഷിയുടെ ആറു മാസം പ്രായമായ ആട്ടിൻകുഞ്ഞ്.

കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖലയിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കിഴകൊമ്പിൽ വട്ടം കുഴി പുത്തൻപുരയിൽ ചെറിയാന്റെ മകൻ ജോഷിയുടെ ആറുമാസം പ്രായമായ ആട്ടിൻ കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചു കൊന്നു. കൂത്താട്ടുകുളം ഗവ. ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം ദേവമാത ആശുപത്രി റോഡിൽ വെച്ച് രാത്രിയിൽ ഓട്ടോറിക്ഷാ യാത്രക്കാർക്കാരെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവർ വേഗതയിൽ വാഹനം ഓടിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. രാത്രി സമയങ്ങളിൽ ഗവ ആശുപത്രി പരിസരം, മാർക്കറ്റ് റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും പ്രധാന റോഡുകളിലും തെരുവ് നായക്കൂട്ടങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.

നിയമപരമായി തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുവാൻ തദ്ദേശ സ്ഥാപങ്ങൾക്ക് അധികാരമില്ല. മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള ആനിമൽ ബർത്ത് കൺ‌ട്രോൾ സെന്ററുമായി ബന്ധപ്പെട്ട തെരുവ്നായ്ക്കളെ വന്ധ്യംകരണം ചെയ്യുവാനുള്ള സാഹചര്യം മാത്രമേ നിലവിലുള്ളൂ. അതിനായി നഗരസഭ പ്രത്യേക ഫണ്ട്‌ വെച്ച് നടപടികൾ ചെയ്യുന്നുണ്ട്.

വിജയ ശിവൻ

നഗരസഭ അദ്ധ്യക്ഷ