ആലുവ: ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമൻ (ഓട്ടോണമസ്) മലയാളവിഭാഗം സംഘടിപ്പിച്ച ഭാഷാവാരാചരണം കവി ദേശമംഗലം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷനായി. കവി വേണു വി. ദേശം രചിച്ച നിത്യാനുരാഗി എന്ന കൃതി ദേശമംഗലം രാമകൃഷ്ണൻ അഡ്വ. എ. ജയശങ്കറിന് നൽകി പ്രകാശിപ്പിച്ചു. മാനേജർ സിസ്റ്റർ ചാൾസ്, മലയാളവകുപ്പ് മേധാവി ഡോ. മരിയ പോൾ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. സ്മൃതി എസ്. ബാബു, അനിൽ കുറ്റിച്ചിറ, എം.പി. ജോസഫ് എന്നിവർ സംസാരിച്ചു.