പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ ദീപാവലി ദീപക്കാഴ്ച നടത്തി. ഭക്തസഹസ്രങ്ങൾക്ക് ആനന്ദക്കാഴ്ചയായി. ക്ഷേത്രം നടപ്പന്തലിൽ ക്രമീകരിച്ച ചെരാതുകളിലും നിലവിളക്കുകളിലും ഭക്തർ ദീപംകൊളുത്തി. തിരുവാതിരകളിയും പ്രസാദവിതരണവും നടത്തി. ശ്രീധർമ്മപരിപാലനയോഗം പ്രസിഡന്റ് കെ.വി. സരസൻ, സ്കൂൾ മാനേജർ എ.കെ. സന്തോഷ്, ദേവസ്വം മാനേജർ കെ.ആർ. മോഹനൻ എന്നിവർ നേതൃത്വം നൽകി.