പള്ളുരുത്തി: ശ്രീഭൂതനാഥവിലാസം എൻ.എസ്.എസ് കരയോഗത്തിൽ പതാക ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് പി.എസ്. മുകുന്ദൻ പതാക ഉയർത്തി. അംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു . സെക്രട്ടറി പി.എം. കൃഷ്ണൻ, ബി. പ്രസന്നകുമാർ, എം.പി. ഭരതൻ, കെ.പി. മനോജ്, എം.എസ്. രാധാമണി തുടങ്ങിയവർ സംബന്ധിച്ചു.