1
കൊച്ചി പ്രസ്ക്ളബിന്റെകോൺഫറൻസ് ഹാൾ തോപ്പുംപടിയിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി: കൊച്ചി പ്രസ് ക്ളബിന്റെ പുതിയ കോൺഫറൻസ് ബി.ഒ.ടി പാലത്തിന് സമീപം ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രസ് ക്ളബ് പ്രസിഡന്റ് വി.പി. ശ്രീലൻ അദ്ധ്യക്ഷനായി.

കെ.ജെ. മാക്സി എം.എൽ.എ, ജി.സി.ഡി.എ എക്സിക്യുട്ടീവ് അംഗം എ.ബി. സാബു, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷറഫ്, ഷീബാലാൽ, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത്, പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ, കൗൺസിലർമാരായ കെ.എ. മനാഫ്, എം. ഹബീബുള്ള, പി.എം. ഇസ്മുദ്ദീൻ, അഭിലാഷ് തോപ്പിൽ, രഞ്ജിത്ത്, മുൻ സെക്രട്ടറി സി.എസ്. ഷിജു, ഫാ. സിജു ജോസഫ് പാലിയത്തറ, എ.എം. നൗഷാദ്, കെ.എം. റിയാദ്, കെ.ബി സലാം തുടങ്ങിയവർ സംബന്ധിച്ചു.