thumbicahl

ആലുവ: കീഴ്മാട് പഞ്ചായത്ത് ചാലക്കൽ തുമ്പിച്ചാൽ തണ്ണീർ തടാകത്തിൽ ഡിസംബർ 21 മുതൽ 31 വരെ സംഘടിപ്പിക്കുന്ന തുമ്പിച്ചാൽ ഫെസ്റ്റ് വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി ടി.ആർ. രജീഷ്, സതീഷ് കുഴിക്കാട്ടുമാലി എന്നിവരെ തിരഞ്ഞെടുത്തു. സുഭാഷ് വെളിയത്ത് (ചെയർമാൻ), ഫൈസൽ മാളിയേക്കൽ (പ്രസിഡന്റ്). ജിജീഷ് കാട്ടിപറമ്പിൽ (സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മോബിൻ. ജോമി. സനൽ മനക്കകാട്, രമേഷ് മോസ്കോ, യാസർ മോസ്കോ, അഭിരാജ്, ശാരീഷ്, മൻസൂർ എന്നിവർ സംസാരിച്ചു.
തടാകത്തിന് ചുറ്റും നൂറുകണക്കിന് നക്ഷത്രങ്ങൾ സ്ഥാപിക്കും. ബാൻഡ് മേളം, ഗാനസന്ധ്യ, കൈകൊട്ടിക്കളി, വിവിധ കലാപരിപാടികൾ, കൊൽക്കളി, മെഗാഷോ, വെടിക്കെട്ട്‌ എന്നിവ നടക്കും.