മൂവാറ്രുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള പിറവി ദിനാഘോഷവും വയലാർ ഗാനസന്ധ്യയും പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ മേഖല ട്രഷറർ എൻ.വി. പീറ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ജി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ഘോഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, എ.പി. കുഞ്ഞ്, കെ.ബി. ചന്ദ്രശേഖരൻ, വാസുദേവൻ അകത്തൂട്ട്, എം.ആർ. രാജം, ജെബി ഷാനവാസ്, സിന്ധു എ.ആർ എന്നിവർ സംസാരിച്ചു. വയലാർ ഗാനസന്ധ്യ ഗായകൻ പ്രസാദ് പായിപ്ര ഉദ്ഘാടനം ചെയ്തു.