maruthi

കൊച്ചി: പുതുവർഷത്തിൽ നിരത്തിലിറങ്ങാൻ പുതിയ ഭാവത്തിലും പുത്തൻ സവിശേഷതകളോടെയും പുതിയ കാറുകൾ ഇറക്കുകയാണ് നിർമ്മാണ കമ്പനികൾ. പുത്തൻ ഓഫറുകളിൽ ഓട്ടോമാറ്റിക്, മാനുവൽ കാറുകൾ നിരത്തിലിറക്കി കളം പിടിക്കാനാണ് നീക്കം. രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം തന്നെ തങ്ങളുടെ പുതിയ കാറുകളുടെ ചിത്രങ്ങളും വിലയും പുറത്തു വിട്ടുകഴിഞ്ഞു. പുതിയ കാറുകൾ ഓ‌ർഡർ നൽകാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാരുതി, ഹ്യുണ്ടായി, മാരുതി, സ്കോഡ, എന്നിവയെല്ലാം പുതിയ കാറുകളുടെ ചിത്രങ്ങളും ലോഞ്ചിംഗ് ഡേറ്റും പ്രഖ്യാപിച്ചു കഴിഞ്ഞു.

മാരുതി ഡിസയർ

അത്യാധുനിക ഡിസൈനിലുള്ള പ്രീമിയം കോംപാക്ട് സെഡാനാണ് പുതിയ മാരുതി ഡിസയർ. നിരവധി സുഖസൗകര്യങ്ങൾ, സുരക്ഷ, സുഖപ്രദമായ സവിശേഷതകൾ എന്നിവ ഉൾക്കൊള്ളുന്ന ഇത് ഏറ്റവും പുതിയ മാരുതി ക്യാബിൻ ഡിസൈൻ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോളും സി.എൻ.ജി പവറും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 നവംബർ 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. നാല് മീറ്റർ താഴെയുള്ള എസ്‌.യു.വി പ്രാദേശിക ഡീലർമാരിലേക്കും എത്തിത്തുടങ്ങി.

റെനോ ഡസ്റ്റർ

വൺ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മൂന്ന് വേരിയന്റുകളിൽ അവതരിപ്പിക്കുന്ന പുതിയ എസ്.യു.വിയാണ് റെനോ ഡസ്റ്റ‌ർ. നാല് നിറങ്ങളിൽ കാർ ലഭ്യമാണ്. 2025 ജൂണിൽ 17ന് കാർ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷ. 10- 15 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര എക്സ്.യു.വി ഇ8

ഈ മാസം 26ന് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന എസ്.യു.വിയാണ് മഹീന്ദ്ര എക്സ്.യു.വി ഇ8. നവംബർ 30ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 21- 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

മാരുതി സുസുകി ഇ.വി.എക്സ്

2025 ഏപ്രിൽ മാസത്തിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന മാരുതിയുടെ പുതിയ മോഡലാണ് മാരുതി സുസുകി ഇ.വി.എക്സ്. ഓരോ കാറിന് അനുസരിച്ച് 20 മുതൽ 25 ലക്ഷം രൂപ വരെയാകും വില വരുന്നത്.