തെക്കൻപറവൂർ: ഇരുന്നൂറാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ പോഷകസംഘടനയായ ഡോ. പല്പു സ്മാരക കുടുംബയൂണിറ്റ് 29-ാമത് വാർഷികവും ബാലജനയോഗം ഉദ്ഘാടനവും പുതുക്കാട്ടുവെളി വത്സല ബാലകൃഷ്ണന്റെ വസതിയിൽ വച്ച് ഇന്ന് നടക്കും. രാവിലെ 8ന് ശാവായോഗം സെക്രട്ടറി നോബി കെ.ജി പതാക ഉയർത്തും. വൈകിട്ട് 6ന് കുടുംബയൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ മുതിർന്നവരെ ആദരിക്കും. പത്താംതീയതി രാവിലെ മുതൽ കലാകായിക മത്സരങ്ങൾ, കൗതുക മത്സരങ്ങൾ, വാർഷിക സമ്മേളനം, ബാലജനയോഗം ഉദ്ഘാടനം, കുടുംബസദ്യ, കലാപരിപാടികൾ എന്നിവ നടത്തും.