nirmala
ആവോലി ഗ്രാമ പഞ്ചായത്തിന്റെ ഹരിത വിദ്യാലയ പുരസ്‌കാരം ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസണിൽ നിന്ന് നിർമല കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ ഏറ്രുവാങ്ങുന്നു

മൂവാറ്റുപുഴ: നിർമല കോളേജിന് ആവോലി ഗ്രാമ പഞ്ചായത്തിന്റെ ഹരിത വിദ്യാലയ പുരസ്‌കാരം ലഭിച്ചു. ആവോലി ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് കോളേജ് ബർസാർ ഫാ. പോൾ കളത്തൂരിന് പുരസ്കാരം സമ്മാനിച്ചു. വിവിധ പരിശോധനകളിൽ കോളേജിന് എ പ്ലസ് ഗ്രേഡ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. നേരത്തെ നിർമല കോളേജിനെ ഹരിത കേരള മിഷൻ ഗ്രീൻ ക്യാമ്പസായി പ്രഖ്യാപിച്ചിരുന്നു. കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. സംഗീത നായർ, എൻ.എസ്.എസ് വൊളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.