കൂത്താട്ടുകുളം: ശ്രീധരീയം നെല്യാക്കാട്ടില്ലത്ത് സംഘടിപ്പിച്ച ദീപാവലി ആഘോഷം കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഓഡിംഗ ഉദ്ഘാടനം ചെയ്തു. ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി. റോസ്‌മേരി ഒഡിംഗ, ബറിൽ ഒഡിംഗ, അമി പെരേസ് അംബാല, കെനിയ ഹൈക്കമ്മീഷൻ അംഗങ്ങളായ ഷക്കിലഖസാം, ജാറേഡ് മയീക്ക, ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, ഡോ. ശ്രീകാന്ത്, ഡോ. നാരായണൻ നമ്പൂതിരി,​ ജയശ്രീ പി. നമ്പൂതിരി, സുശീല പരമേശ്വരൻ, ബിന്ദു നാരായണൻ നമ്പൂതിരി, ഡോ. അഞ്ജലി ശ്രീകാന്ത്, ശ്രീജിത്ത്, ശ്രീരാജ്, ഡോ. ശ്രീരാഗ് എന്നിവർ സംസാരിച്ചു.