paravur-kalolsavam-
പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ പറവൂർ പുല്ലംകളും ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ട്രോഫി ഏറ്റുവാങ്ങുന്നു

പറവൂർ: സർഗ്ഗപ്രതിഭകൾ മാറ്റുരച്ച പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീലവീണു. പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ച് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 323 ഇനങ്ങളിലായി 3,200 വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയും ഇതോടൊപ്പം നടന്നു. സമാപനസമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷനായി. ബിഗ്ബോസ് ഫെയിം നാദിറ മെഹ്റിൻ സമ്മാന വിതരണം നടത്തി. പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഖില ശശി, നടൻ വിനോദ് കെടാമംഗലം, എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്‌ണൻ, ജനറൽ കൺവീനർ സി.എസ്. ജാസ്മിൻ, കൺവീനർ ടി.ജെ. ദീപ്തി, സ്കൂൾ മാനേജർ പി.എസ്. സ്മിത്ത്, പ്രോഗ്രാം കൺവീനർ കെ.വി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.