കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ എഴുത്തുകാരുടെ കൂട്ടായ്മയായ എഴുത്തിടം രൂപീകരിച്ചു. യോഗം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.സി. രാജീവ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എഴുത്തിടം കൺവീനർ കെ.എൻ. ലെനിൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.എസ്. ശിവരാമകൃഷ്ണൻ, ലിൻസി റാഫേൽ, സതീശൻ പടിയൂർ, ഹരിഹരൻ പാമ്പാടൻ, ഗോകുലൻ കൊല്ലേരി എന്നിവർ സംസാരിച്ചു.