
കൊച്ചി: കിൻഡർ ആശുപത്രി കൊച്ചിയിൽ ഐ.വി.എഫ് സേവനങ്ങൾ ആരംഭിച്ചു. കിൻഡർ ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. പ്രദീപ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ സിനിമ താരങ്ങളായ ശ്രീറാം രാമചന്ദ്രൻ, റബേക്ക സന്തോഷ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഐ.വി.എഫ് സെന്ററിൽ ഇക്സി ചികിത്സ, സർജിക്കൽ റിട്രൈവൽ ഒഫ് സ്പെമ്സ്, സറോഗസി ചികിത്സ, ഡോണർ ചികിത്സ, എംബ്രിയോ ഫ്രീസിംഗ്, എഗ് ഫ്രീസിംഗ്, സെമെൻ ഫ്രീസിംഗ് സംവിധാനങ്ങൾ എന്നിവ ഉണ്ടാവും. ആൻഡ്രോളജി, ഹൈ റിസ്‌ക് പ്രെഗ്‌നൻസി മാനേജ്മെന്റ്, ഒ.ബി.ജി ആൻഡ് ഗൈനകോളജി, ലെവൽ 3 എൻ.ഐ.സി.യു സേവനങ്ങളും കിൻഡറിലുണ്ട്.