അങ്കമാലി: തുറവൂർ ശിവജിപുരം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിനകത്ത് പൂജാദികൾക്കും മറ്റും ഉപയോഗിക്കുന്ന സാധനങ്ങളാണ് മോഷ്ടി​ച്ചത്. അഞ്ച് നിലവിളക്ക്, രണ്ട് വലി​യ കി​ണ്ടിയും ഒരു ചെറുതും, കർപ്പൂരത്തട്ട്, മൂന്ന് നേദ്യപ്പാത്രം, രണ്ട് ചട്ടുകം എന്നിവയാണ് നഷ്ടപ്പെട്ടത്. അങ്കമാലി പൊലീസിൽ പരാതി നൽകി.