തൃപ്പൂണിത്തുറ: ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ചവിട്ടുപടിയിലെ കമ്പിയിൽ നിന്ന് പിടിവിട്ട് താഴെവീണ വൃദ്ധയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി ദാരുണാന്ത്യം. പൂണിത്തുറ അയ്യങ്കാളി റോഡ് കളരിക്കത്തറവീട്ടിൽ പത്മനാഭന്റെ മകൾ സുജാതയാണ് (68) മരിച്ചത്. തെക്കുംഭാഗം ചൂരക്കാടുള്ള ബസ് സ്റ്റോപ്പിൽനിന്ന് ബസിൽ കയറാൻ ശ്രമിക്കവേ ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം.
ചൂരക്കാട് ഭാഗത്തുള്ള വീട്ടിൽ ജോലിചെയ്യുന്ന സുജാത തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് 1ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിക്കും.