 
ആലുവ: എടയപ്പുറം ചാത്തമ്പുറം മോർണിംഗ് സ്റ്റാർ റെസി. അസോസിയേഷൻ (സി.എം.ആർ.എ) ആരംഭിച്ച ജൈവ പച്ചക്കറി കൃഷി കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ് പി.കെ. നളൻ അദ്ധ്യക്ഷനായി. പൂർണമായും ജൈവരീതിയിൽ വാഴ, കപ്പ, വിവിധതരം പച്ചക്കറികൾ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പ്രേമാനന്ദൻ മുഡൂർ, കുഞ്ഞുമുഹമ്മദ് മറ്റത്തിൽ, ബഷീർ മറ്റത്തിൽ തുടങ്ങിയവരാണ് തരിശായിക്കിടന്ന കൃഷിഭൂമി ജൈവകൃഷിക്കായി സൗജന്യമായി വിട്ടുനൽകിയത്. കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായമുണ്ട്.