poochatti
കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷനിൽ തീർത്തിട്ടുള്ള മീഡിയനിൽ പൂച്ചട്ടികൾ വെച്ചും വിവിധ ചെടികൾ നട്ടും കവല ഹരിതാഭമാക്കിയപ്പോൾ

കൂത്താട്ടുകുളം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂത്താട്ടുകുളം നഗരസഭയും മർച്ചന്റ്സ് അസോസിയേഷൻ കൂട്ടായ്മയും ഒത്തുചേർന്നപ്പോൾ സെൻട്രൽ ജംഗ്ഷൻ ഹരിതാഭമായി. ശുചിത്വ പാതയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. മനോഹരമായ ചെടികൾ നട്ടും പൂച്ചട്ടികൾ സ്ഥാപിച്ചും ജംഗ്ഷൻ മനോഹമാക്കി തീർത്തു. ചെടിച്ചട്ടികൾ ശ്രീധരീയം ആയുർവേദ ആശുപത്രിയും മേരിഗിരി പബ്ലിക് സ്കൂളും സ്പോൺസർ ചെയ്തു. നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജിജി ഷാനവാസ്‌, അംബിക രാജേന്ദ്രൻ, പ്രിൻസ് പോൾ ജോൺ, ഷിബി ബേബി, മരിയ ഗോരോതി, നഗരസഭാ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, സി.ഡി.എസ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.