
കൊച്ചി: സംസ്ഥാനത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചെലവായത് 352.66 (352,66,44,181) കോടി രൂപ. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ ഓരോന്നിനും ശരാശരി 17.63 കോടി.
14 ജില്ലകൾക്ക് അനുവദിച്ച തുക എന്നാണ് കണക്കിൽ രേഖപ്പെടുത്തിയതെന്നും വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് തിരഞ്ഞെടുപ്പ് അക്കൗണ്ട്‌സ് വിഭാഗം നൽകിയ മറുപടിയിൽ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുഴുവൻ ചെലവും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ആദ്യം സംസ്ഥാനം ഈ ചെലവു വഹിച്ച് പിന്നീട് അക്കൗണ്ട്‌സ് ജനറലിൽ നിന്ന് ലഭിക്കുന്ന ഓഡിറ്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം റീഇംബേഴ്സ് ചെയ്യും. തിരഞ്ഞെടുപ്പിന് 45 കോടി രൂപ താത്കാലികമായി സംസ്ഥാനത്തിന് അനുവദിച്ചിരുന്നെന്നും ചെലവുകൾ പൂർണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നും വിവരാവകാശ മറുപടിയിലുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപ്പിച്ചത് - 2024 മാർച്ച് 16
തിരഞ്ഞെടുപ്പ് നടന്നത് - ഏഴ് ഘട്ടമായി (ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ)
കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്നത് - ഏപ്രിൽ 26
ആകെ ചെലവ്-- 352.66 (352,66,44,181) കോടി
താത്കാലികമായി അനുവദിച്ചത് -- 45 കോടി